രമ്യ ഹരിദാസിനെതിരെ അസഭ്യവും ഭീഷണിയും; പ്രതി അറസ്റ്റിൽ

വടക്കഞ്ചേരി: രമ്യ ഹരിദാസ് എംപിയെ മൊബൈൽ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് എംപിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെ എം.പി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അർദ്ധരാത്രിയിൽ ഉൾപ്പെടെ വിവിധ സമയങ്ങളിൽ എംപിയുടെ ഫോണിൽ വിളിച്ച് സ്ഥിരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളാണ് പ്രതി. നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടർന്നതോടെ രമ്യാ ഹരിദാസ് എംപി പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം വടക്കഞ്ചേരി പൊലീസാണ് കോട്ടയം തുമരംപാറയിൽ നിന്നാണ് പ്രതി ഷിബുകുട്ടനെ കസ്റ്റഡിയിലെടുത്തത്. രണ്ട് നമ്പറുകളിൽ നിന്നായാണ് പ്രതി പലതവണ എംപി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. ഭീഷണിപ്പെടുത്താനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല.

Top