ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണിക്കെതിരെ നടന്‍ മാധവന്‍

ചെന്നൈ: എം എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ മാധവന്‍. സംഭവത്തില്‍ 16 വയസുകാരന്‍ അറസ്റ്റിലായതിന് പൊലീസിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മുഖമില്ലാത്ത രാക്ഷസന്മാരെന്നാണ് മാധവന്‍ വിളിക്കുന്നത്.

ഇന്റര്‍നെറ്റില്‍ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവര്‍ക്കെതിരെ, അവര്‍ കൗമാരക്കാരാണെങ്കില്‍ കൂടിയും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തോല്‍വിക്ക് പിന്നാലെ ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് താഴെയാണ് അഞ്ച് വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഭീഷണി കമന്റിട്ടത്.

Top