വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

തിരുവല്ല: വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. സജിമോന് പുറമേ എട്ടോളം പേര്‍ക്കെതിരെയാണ് കേസ്.

നഗ്‌നചിത്രം പകര്‍ത്തിയെന്നും പുറത്തുവിടാതിരിക്കാന്‍ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി. പരാതിക്കാരിയും ഭര്‍ത്താവും സജീവ സിപിഎം പ്രവര്‍ത്തകരാണ്.

മുന്‍പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

 

Top