ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ജീവനക്കാരെ ഭീഷണിപെടുത്തി; 5 കൊവിഡ് ബാധിതര്‍ക്കെതിരെ കേസ്

വയനാട്: വയനാട്ടില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ജീവനക്കാരെ ഭീഷണിപെടുത്തിയ കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ കേസെടുത്തു. ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നല്ലൂര്‍നാട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചു പേര്‍ക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്.

മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ചാണ് ഇവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ജീവനക്കാരെ ഭീഷണിപെടുത്തിയത്. ജീവനക്കാരുടെ ഔദ്യോഗിക നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, വയനാട് ജില്ലയില്‍ 124 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

Top