Threat to police; shamseer mla ststement

തലശേരി: പൊലീസിനെതിരെ തെറ്റായ പരാമര്‍ശങ്ങളൊന്നും താന്‍ നടത്തിയിട്ടില്ലെന്ന്‌ എ.എന്‍. ഷംസീര്‍ എംഎല്‍എ.

തന്നെ ശിക്ഷിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്നും ഷംസീര്‍ അറിയിച്ചു.

വിദ്യാര്‍ഥികളെ വീട്ടില്‍ കയറി ക്രൂരമായി അക്രമിക്കുകയും രക്ഷിതാക്കളെ വരെ ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസ് വേട്ടക്കെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്.

തനിക്കെതിരെ പരാതി നല്‍കിയ എസ്‌ഐ സനല്‍കുമാര്‍ എന്റെ നാട്ടുകാരനും അയല്‍വാസിയുമാണ്. കോടതി വിധിക്കെതിരേ മേല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഷംസീര്‍ പറഞ്ഞു.

പൊലീസുകാരെ ഭീണഷിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ മൂന്നുമാസം തടവിനും 2,000 രൂപ പിഴയടക്കാനുമാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2012 ജൂലൈ 20–നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് കണ്ണൂര്‍ ടൗണ്‍ എസ്‌ഐയായിരുന്ന സനല്‍കുമാറിന്റെ പരാതി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്.

Top