രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി; മധ്യപ്രദേശിൽ ഒരാൾ അറസ്റ്റിൽ

ന​ഗ്ദ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് അറസ്റ്റിലായി. ന​ഗ്ദ പൊലീസാണ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ ഈ വിവരം അറിയിച്ചത്..

ഇൻഡോർ ക്രൈംബ്രാഞ്ച് ന​ഗ്ദ പൊലീസിന് ഇയാളുടെ ഫോട്ടോ അയച്ചുനൽകിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയതും ന​ഗ്ദ ബൈപാസ്സിൽ നിന്ന് ഇയാളെ പിടികൂടിയതും. “പൊലീസ് സ്ഥലത്തെത്തി ആളെ പിടികൂടി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ആധാർ കാർഡിലെ വിലാസമനുസരിച്ച് ഇയാൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണ്”. പൊലീസ് പറഞ്ഞു. ഇൻഡോർ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Top