കളിത്തോക്കുമായി ട്രെയിനില്‍ ഭീഷണി; നാല് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

പാലക്കാട്: ട്രെയിനില്‍ കളിത്തോക്ക് ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാലു മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. പാലക്കാട് തിരുച്ചിണ്ടൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.

മലപ്പുറം സ്വദേശി അമീന്‍ ശരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റഫീഖ് (24), പാലക്കാട് സ്വദേശി ജബല്‍ ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് ജിംനാന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ 20 പേരടങ്ങുന്ന പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.

Top