യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്

തൃശൂര്‍: സാമൂഹിക മാധ്യമത്തിലൂടെ യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി – യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ് എടുത്തു. ബിജെപി ആളൂര്‍ മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് അഖിലേഷ്, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്യാംജി മഠത്തില്‍ എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. പുല്ലൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കേസ്.

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു.

Top