കൊച്ചി കപ്പല്‍ശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം

കൊച്ചി: കൊച്ചി കപ്പല്‍ശാലയ്ക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്. കപ്പല്‍ശാല തകര്‍ക്കുമെന്ന ഭീഷണി സന്ദേശം ഇ മെയിലിലൂടെയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 24നാണ് കപ്പല്‍ശാലക്ക് ആദ്യമായി ഭീഷണി എത്തുന്നത്. വിലാസമറിയാന്‍ കഴിയാത്ത വിധം പ്രോട്ടോണ്‍ വിഭാഗത്തില്‍പ്പെട്ട ഭീഷണിയാണ് ഇ മെയിലിലൂടെ ലഭിച്ചത്. ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചത്.

കഴിഞ്ഞ ദിവസം കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ മെയില്‍ ഭീഷണി ലഭിച്ചിരുന്നു. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയില്‍ വഴി വന്ന ഭീഷണി. ഇതിനെത്തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയിലും അന്വേഷണം നടന്നുവരുകയായിരുന്നു.

 

Top