ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണിമുഴക്കിയ ഖലിസ്ഥാന്‍ അനുകൂലിക്കെതിരെ കേസെടുത്ത് പൊലീസ്. സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ തലവന്‍ ഗുര്‍പട് വന്ത് സിങ് പന്നുവിനെതിരെയാണ് കേസ്. ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയാണ് ഇയാളുടെ ഭീഷണി. യുഎപിഎ, ഐടി വകുപ്പുകള്‍ പ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസങ്ങളില്‍ ഖലിസ്ഥാന്‍ ഭീകരവാദികള്‍ക്കെതിരെ എന്‍ഐഎ ഉള്‍പ്പെടെ സ്വരം കടുപ്പിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും എന്‍ഐഎ നടത്തിയ റെയ്ഡുകളില്‍ ഭീകരവാദികളുടെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് ഖലിസ്ഥാന്‍ ഭീകരവാദികളുടെ ഭീഷണി ഉണ്ടായിരിക്കുന്നത്.

?ഗുജറാത്തിലെ അഹമ്മദാബാദ് പൊലീസാണ് ഖലിസ്ഥാന്‍ ഭീകരനും സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ തലവനുമായ ഗുര്‍പട് വന്ത് സിങ് പന്നുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ പാകിസ്താന്‍ മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. മത്സരം നടക്കുന്ന സമാധാനപരമായ അന്തരീക്ഷം തകര്‍ക്കുമെന്നാണ് ഈ വീഡിയോയിലുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

 

Top