ഹോങ്കോങ്ങിനെ 40 റണ്‍സിന് വീഴ്ത്തി; ഇന്ത്യ ഏഷ്യാ കപ്പ് സൂപ്പര്‍ 4ല്‍

ദുബായ്: ഏഷ്യാ കപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ. രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ 40 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ മുൻപിൽ വെച്ച 193 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഹോങ്കോങ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 152 റൺസ്.

41 റൺസ് എടുക്ക ബാബർ ഹയാത്തും 30 റൺസ് എടുത്ത കിഞ്ചിത് ഷായുമാണ് ഹോങ്കോങ് നിരയിൽ പിടിച്ചുനിന്ന് റൺസ് കണ്ടെത്തിയത്. ഇന്ത്യൻ നിരയിൽ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

26 പന്തിൽ നിന്ന് 68 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവാണ് കളിയിലെ താരം. 26 പന്തിൽ നിന്ന് ആറ് ഫോറും ആറ് സിക്‌സും ഉൾപ്പെടുന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്‌സ്.കോഹ് ലി 44 പന്തിൽ നിന്ന് 59 റൺസ് നേടി.

Top