അതിതീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തില്‍ സംസ്ഥാനത്ത് കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വ്യാപക നാശ നഷ്ടങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലാക്രമണം രൂക്ഷമായി വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. നിരവധി റോഡുകളും വീടുകളും തകര്‍ന്നു. ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് ദുരിതം വിതച്ച മേഖലകളില്‍ ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായിട്ടുണ്ട്.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തിപ്രാപിച്ച് ടൗട്ട ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയുണ്ടാകും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും തീരത്തോട് അടുത്തായതിനാല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും, ശക്തമായ കാറ്റിനും കടലാക്രമണത്തിനും, ഇടിമിന്നലിനും സാധ്യതയുണ്ട്.

Top