പൗരത്വഭേദഗതി നിയമം: ധാരാവിയില്‍ അണിനിരന്ന് ആയിരങ്ങള്‍

 

മുംബൈ: ദേശീയ പൗരത്വപട്ടികയ്ക്കും പൗരത്വഭേദഗതി നിയമത്തിനുമെതിരെ ധാരാവിയില്‍ നടന്നത് ശക്തമായ പ്രതിഷേധം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

 

അതേസമയം കേരളത്തിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു. നൂറുകണക്കിന് ആളുകളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ തന്നെ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്.സ്ത്രീകളാണ് പ്രധാനമായും മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കുട്ടികളും പുരുഷന്മാരും അടക്കം നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി അണിനിരക്കുകയായിരുന്നു.

 

 

Top