ട്വന്റി20 പോരാട്ടത്തിനായി കേരളത്തിലെത്തിയ താരങ്ങളെ കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: ട്വന്റി-20 ഫൈനല്‍ മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യ-ന്യൂസിലന്‍ഡ് താരങ്ങളെ അമ്പരപ്പിച്ച് വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.

ഞായറാഴ്ച്ച അര്‍ധ രാത്രിയോടെയാണ് താരങ്ങള്‍ കേരളത്തില്‍ എത്തിയത്.

ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് ടീമുകളെ സ്വീകരിച്ചത്.

താരങ്ങള്‍ക്ക് ഈ സ്വീകരണം വലിയ സര്‍പ്രൈസാണ് നല്കിയത്.

ടീമുകള്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നത് കോവളത്തെ റാവിസ് ലീല ഹോട്ടലിലായിരുന്നു.

Top