മഹാരാഷ്ട്രയില്‍ ആയിരം കടന്ന ബ്ലാക്ക് ഫംഗസ് മരണങ്ങള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇത് വരെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചവരില്‍ കൂടുതല്‍ പേരും പുണെയില്‍ നിന്നാണ്. 178 പേരാണ് പുണെയില്‍ മാത്രം മരിച്ചത്. മുംബൈയില്‍ 129 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം മാറാതെ ആശുപത്രി വിട്ടവര്‍ 154 പേരാണ്.

മഹാരാഷ്ട്രയില്‍ മേയ് 25നാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം പിടിപെട്ടവരുടെ എണ്ണമാകട്ടെ 8,920 ആണ്. ഇതില്‍ 4,357 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 3,395 പേരാണ്. കൊവിഡ് രണ്ടാം തരംഗത്തോടെയാണ് ബ്ലാക്ക് ഫംഗസ് രോഗവ്യാപനവും കൂടുവാന്‍ തുടങ്ങിയത്.

Top