കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിച്ചേക്കും

കോഴിക്കോട്: ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് നോര്‍ത്തില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ രഞ്ജിത്തിന്റെയടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പേരാണ് നിലവില്‍ സാധ്യതപട്ടികയിലുള്ളത്.

എംഎല്‍എ എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. സംവിധായകന്‍ രഞ്ജിത്തിന്റെ പേരും മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രജ്ഞിത്ത് അറിയിച്ചതോടെ വീണ്ടും പ്രദീപ് കുമാറിന്റെ പേര് തന്നെ വീണ്ടും ചര്‍ച്ചയായി. എന്നാല്‍ രണ്ട് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പേരാണ് ഒടുവില്‍ സാധ്യതാപട്ടികയിലുള്ളത്.

കൊയിലാണ്ടിയില്‍ എം മെഹബൂബ്, മുന്‍ എംപി അഡ്വ. പി സതീദേവി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സതീദേവിയെ ഇടതുസ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം തീരുമാനം.

Top