തൊട്ടപ്പനില്‍ സേവിയറായി പി എസ് റഫീക്ക് എത്തുന്നു ; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

വിനായകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എസ് റഫീക്കിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. സേവിയര്‍ എന്നാണ് ചിത്രത്തിലെ റഫീക്കിന്റെ കഥാപാത്രത്തിന്റെ പേര്. നാടക നടന്‍ കൂടിയായ റഫീക്കിന്റെ ആദ്യ ചിത്രമാണ്‌
തൊട്ടപ്പന്‍.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം.

ചിത്രത്തില്‍ പുതുമുഖമായ പ്രിയംവദയാണ് നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗത, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുരേഷ് രാജന്‍ ആണ് ഛായാഗ്രഹണം.

Top