‘മീനെ ചെമ്പുള്ളി മീനെ’ . . തൊട്ടപ്പനിലെ വീഡിയോ ഗാനം പുറത്തിറങ്ങി

വിനായകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ഫഹദ് ഫാസിലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. മീനെ ചെമ്പുള്ളി മീനെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖില്‍ മാത്യു ആണ്. പിഎസ് റഫീഖിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ലീല എല്‍ ഗിരീഷ് ആണ്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം.

ചിത്രത്തില്‍ പുതുമുഖമായ പ്രിയംവദയാണ് നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗത, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുരേഷ് രാജന്‍ ആണ് ഛായാഗ്രഹണം.

Top