‘തൊട്ടപ്പ’നിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തിറങ്ങും

വിനായകന്‍ നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും. ഫഹദ് ഫാസിലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ ഇന്ന് 7മണിക്കാണ് ഗാനം പുറത്തിറങ്ങുന്നത്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം.

ചിത്രത്തില്‍ പുതുമുഖമായ പ്രിയംവദയാണ് നായിക. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, സുനില്‍ സുഗത, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുരേഷ് രാജന്‍ ആണ് ഛായാഗ്രഹണം.

Top