പ്രശാന്ത് മുരളി ‘ബോബി’ എന്ന കഥാപാത്രമായി ‘തൊട്ടപ്പ’നില്‍ ; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘അങ്കമാലി ഡയറീസി’ലെയും ‘സ്വാതന്ത്ര്യം അര്‍ധരാത്രിയി’ലെയും മികച്ച വേഷങ്ങള്‍ക്ക് ശേഷം പ്രശാന്ത് മുരളി ‘ബോബി’ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രശാന്തിന്റെ ക്യാരക്ടറിനെ പരിജയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. കഥാകൃത്ത് കൂടിയായ പി എസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം. പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഛായാഗ്രഹണം സുരേഷ് രാജന്‍. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top