സുനിത സി.വി മേരിയായി ‘തൊട്ടപ്പ’നില്‍ എത്തുന്നു ; ക്യാരക്ടര്‍ പോസ്റ്റര്‍

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രശസ്ത എഡിറ്റര്‍ ബി അജിത്കുമാറിന്റെ ഭാര്യയും ‘പറവ’ ‘ഈട’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്ത സുനിത സി.വി ‘മേരി’ എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നു. സുനിതയുടെ ക്യാര്ക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. കഥാകൃത്ത് കൂടിയായ പി എസ് റഫീഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എറണാകുളം വരാപ്പുഴയിലാണ് സിനിമയുടെ ചിത്രീകരണം. പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഛായാഗ്രഹണം സുരേഷ് രാജന്‍. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Top