തോട്ടപ്പള്ളിയില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

heavy rain

തിരുവനന്തപുരം: കൊല്ലം തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ തുറന്നു. അപ്പര്‍ കുട്ടനാട്ടില്‍ നിന്നും അനിയന്ത്രിതമായ അളവില്‍ വെള്ളമെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. മുന്‍കരുതലിന്റെ ഭാഗമായി 11 മണിമുതല്‍ തിരുവനന്തപുരം -എറണാകുളം ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തിരുവനന്തപുരത്ത് നിന്നും വരുന്ന വാഹനങ്ങളെ കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടയുകയാണ്. ആളുകള്‍ ഈ പാത വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

തെന്മല അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയാല്‍ കുട്ടനാട്ടിലെ വെള്ളം കൂടുതലായി കടലിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top