1947ല്‍ ജനിച്ചവര്‍ക്ക് കൊച്ചി മെട്രോയില്‍ ഒരാഴ്ച സൗജന്യയാത്രക്ക് അവസരം

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയില്‍ സൗജന്യയാത്രക്ക് അവസരം.

1947ല്‍ ജനിച്ചവര്‍ക്കാണ് കൊച്ചി മെട്രോയില്‍ സൗജന്യയാത്രക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കിട്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇവര്‍ക്ക് ഒരാഴ്ച സൗജന്യയാത്ര അനുവദിക്കുന്നത്.

ഫ്രീഡം റൈഡ് എന്ന പേരിലുള്ള സൗജന്യ യാത്ര ചൊവ്വാഴ്ച മുതല്‍ 21 വരെ തുടരും. വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Top