ജോസഫിനൊപ്പം പോയവര്‍ മടങ്ങി വന്നില്ലെങ്കില്‍ അയോഗ്യരാക്കും; ജോസ് കെ മാണി

കോട്ടയം: രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും മുന്നറിയിപ്പുമായി ജോസ് കെ മാണി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുകയും എന്നാല്‍ ജോസഫ് പക്ഷത്തിനൊപ്പം പോവുകയും ചെയ്ത തദ്ദേശഭരണ സ്ഥാപനങ്ങളിലേതുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തിരിച്ചെത്തണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അവര്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ക്ക് ജില്ലാ നേതൃയോഗങ്ങള്‍ രൂപം നല്‍കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ വിധി പ്രകാരം രണ്ടില ചിഹ്നവും കേരളാ കോണ്‍ഗ്രസ് ( എം) എന്ന പാര്‍ട്ടി പേരും തുടര്‍ന്നുപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് സാധിക്കും.

എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാനുള്ള നീക്കങ്ങളാണ് പി.ജെ. ജോസഫ് നടത്തുന്നത്. ജോസ്.കെ. മാണി തിരികെ യുഡിഎഫിലേക്ക് വരാതിരിക്കാന്‍ കടുത്ത സമ്മര്‍ദം തുടരുകയാണ് ജോസഫ് പക്ഷം.

Top