സായ് നികേഷിനെ ഇന്ത്യക്കാരൻ എന്നു വിളിക്കുന്നത് തന്നെ ‘അപമാനം’

സിറിയയിൽ പോയി യുദ്ധം ചെയ്ത മലയാളികൾ ഉൾപ്പെടെ ഉള്ളവർ ചെയ്തത് രാജ്യദ്രോഹമാണ്. അതു പോലെ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത് രാജ്യമായ റഷ്യക്കെതിരെ തമിഴ് നാട് സ്വദേശിയായ ചെറുപ്പക്കാരൻ ചെയ്യുന്ന യുദ്ധവും.ഇന്ത്യയെ സഹായിക്കുകയല്ലാതെ, ഒരു ഉപദ്രവും ചെയ്യാത്ത റഷ്യക്കെതിരെ ആയുധം എടുത്തത് എന്തടിസ്ഥാനത്തിലാണെങ്കിലും, അത് ന്യായീകരിക്കപ്പെടുന്നതല്ല. രാജ്യം എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് പൗരൻമാർ നിൽക്കേണ്ടത്. ഇത് കക്ഷിരാഷ്ട്രീയ താൽപ്പര്യമല്ല. രാജ്യത്തിൻ്റെ നിലനിൽപ്പിനു ആവശ്യമായ തീരുമാനമാണ് ഭരണകൂടം സ്വീകരിക്കുക. മുൻപ് ഇന്ദിരാഗാന്ധി സ്വീകരിച്ചതും അതു തന്നെയാണ്. ഇന്ത്യ – പാക്ക് യുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ സഹായിച്ചതും ,കശ്മീർ വിഷയത്തിൽ ഒപ്പം നിൽക്കുന്നതും എല്ലാം മറന്ന്, ഒരു ഇന്ത്യൻ പൗരനും നിലപാട് സ്വീകരിക്കരുത്. അങ്ങനെ സ്വീകരിച്ചാൽ, അത് രാജ്യദ്രോഹം തന്നെയായി വിലയിരുത്തേണ്ടി വരും. (വീഡിയോ കാണുക)

Top