വേണ്ടപ്പെട്ടവര്‍ക്ക് ആഴ്ചയില്‍ രണ്ടുവട്ടം തടവുകാരെ കാണാം, കത്തയക്കാം; ഇളവുമായി ജയില്‍ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുപുള്ളികള്‍ക്കു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകള്‍ എഴുതുന്നതിനുമുള്ള നിയന്ത്രണത്തില്‍ ഇളവനുവദിച്ചു. ആഴ്ചയില്‍ രണ്ടോ അതില്‍ കൂടുതലോ കൂടിക്കാഴ്ചകള്‍ക്കും കത്തുകള്‍ അയയ്ക്കുന്നതിനും സൗകര്യമൊരുക്കാം. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണു സമയം. ജയില്‍ സൂപ്രണ്ട് അനുവദിച്ചാല്‍ കൂടുതല്‍ സമയം എടുക്കാം.

ഒരു തടവുകാരനുമായി കൂടിക്കാഴ്ച നടത്താവുന്നവരുടെ പരമാവധി എണ്ണം അഞ്ചായിരിക്കും. ശിക്ഷിക്കപ്പെടാത്ത ക്രിമിനല്‍ തടവുകാരുടെ കൂടിക്കാഴ്ച ജയില്‍ ഓഫിസര്‍ക്കു കാണാവുന്ന വിധത്തിലായിരിക്കണം.എന്നാല്‍, അവരുടെ സംസാരം ജയില്‍ ഓഫിസര്‍ കേള്‍ക്കാന്‍ പാടില്ല. സിവില്‍ കേസിലെ തടവുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ജയില്‍ ഓഫിസറുടെ സാന്നിധ്യം ആവശ്യമില്ല.

Top