വിശ്വാസത്തിന്റെ പേരില്‍ നിയമവ്യവസ്ഥ തകര്‍ക്കരുത് ; ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കുറ്റക്കാരനായ ദേരാ സച്ച സൗദ ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിംഗിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും അഴിഞ്ഞാടിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല, ആരും നിയമത്തിന് അതീതരല്ലെന്നും വിശ്വാസത്തിന്റെ പേരില്‍ നിയമവ്യവസ്ഥ തകര്‍ക്കരുതെന്നും മോദി പറഞ്ഞു.

ഗാന്ധിജിയുടേയും, ബുദ്ധന്റെയും നാട്ടില്‍ ആക്രമണങ്ങള്‍ക്ക് സ്വീകാര്യത കിട്ടില്ല. ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കലാപത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി.

മന്‍ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Top