പശുവിനെ ആരാധിക്കുന്നവര്‍ രാജ്യത്ത് അക്രമം അഴിച്ചുവിടരുതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്

ജയ്പൂര്‍ : പശുവിനെ ദൈവമായി ആരാധിക്കുന്നവര്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ അഴിച്ചു വിടരുതെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.

പശുവിനെ ആരാധിക്കുന്നത് നമുക്ക് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി രാജസ്ഥാനില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

പശുവിനെ ആരാധിക്കുന്നവര്‍ ഗോപൂജയ്ക്കുവേണ്ടി സ്വയം സമര്‍പ്പിക്കണം. തങ്ങളുടെ വികാരങ്ങള്‍ക്ക് ആഴത്തിലുള്ള മുറിവ് ഏറ്റാല്‍ പോലും അവര്‍ അക്രമ സംഭവങ്ങള്‍ അഴിച്ചു വിടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം ചെറുകിട കുടില്‍ വ്യവസായങ്ങളില്‍ ഉത്പാദിപ്പിക്കുന്ന സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും അവ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top