പത്മാവദിനെതിരെ പ്രതിഷേധിച്ചവർക്ക് കേസില്ല

Padmaavat

സിനിമ ലോകത്തെ ഏറെ പിടിച്ചു കുലുക്കിയ വിവാദങ്ങളിൽ ഒന്നായിരുന്നു സഞ്ജയ് ലീല ബാൻസലി ചിത്രം പത്മാവതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾ വന്നിരിക്കുകയാണ്. പദ്മാവത് സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ വ്യക്തമാക്കി ഒപ്പം ഭോപ്പാലിൽ റാണി പദ്മാവതിയുടെ സ്മാരകം നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ ചരിത്രത്തെ വളച്ചൊടിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് നിരവധി മാറ്റങ്ങൾ വരുത്തിയശേഷമാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചത്. പദ്മാവതി എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് പദ്മാവത് എന്ന് പേരുമാറ്റി. എന്നിട്ടും സിനിമക്കെതിരെ നിരവധി പ്രേക്ഷോഭങ്ങൾ അന്ന് നടന്നിരുന്നു.

Top