സൗദിയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ല

സൗദി അറേബ്യ: സൗദിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത് വരെ ഇരുപത്തി ഒന്നര ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

അക്ടീവ് കേസുകളിൽ വീണ്ടും വർധന രേഖപ്പെടുത്തി 3 137 ആയി. രാജ്യവ്യാപകമായി വാക്‌സിനേഷൻ പദ്ധതി പുരോഗമിച്ച് വരികയാണ്. രാജ്യത്തൊട്ടാകെ ഇത് വരെ 21 60 727 ഡോസ് വാക്‌സിൻ വിതരണം ചെയ്തിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദിയിൽ നിന്ന് പുറത്ത് പോകുന്നതിനും പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.എന്നാൽ ഒരു ഡോസ് വാക്‌സിൻ മാത്രമെടുത്തവർക്ക് പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്.

ആസ്ട്രസെനിക്ക വാക്‌സിൻ വിതരണം നിര്‍ത്തിവെച്ചതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.

 

Top