‘ബിജെപിയെ ഭയക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം’; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയെ ഭയക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണമെന്ന് രാഹുല്‍ഗാന്ധി. ആര്‍.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ആര്‍.എസ്.എസിന്റെ ആദര്‍ശം കൊണ്ടുനടക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമല്ല കോണ്‍ഗ്രസ് പാര്‍ട്ടി. അവരെ ഭയപ്പെടുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ല. അത്തരക്കാരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണം. പാര്‍ട്ടിക്ക് പുറത്ത് ഒരുപാട് ധീരന്മാരുണ്ട്. അവരെ കോണ്‍ഗ്രസിലെത്തിക്കണം രാഹുല്‍ പറഞ്ഞു.

Top