പാക് വിജയം ആഘോഷിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി

yogi

ന്യൂഡല്‍ഹി: ടി-20 ലോകകപ്പില്‍ ഞായറാഴ്ച ഇന്ത്യക്കെതിരെ പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ പാക് വിജയം ആഘോഷിച്ചതിന്റെ പേരില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

പാകിസ്താന്‍ വിജയത്തെത്തുടര്‍ന്ന് പാക് അനുകൂല മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് അഞ്ച് ജില്ലകളില്‍ നിന്നായി ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. അവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുക. ഇന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പാക്കിസ്താന്‍ വിജയം വാട്‌സ് അപ്പ് സ്റ്റാറ്റസാക്കിയതിന്റെ പേരില്‍ നഫീസ അത്താരി എന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top