Those who break the law should be worried: Yogi Adityanath

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത അറവുശാലകള്‍ക്കെതിരെയുള്ള നടപടികള്‍ക്കെതിരെയും പൂവാലവിരുദ്ധ സ്‌ക്വാഡിനെതിരെയും ഉയരുന്ന വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സര്‍ക്കാര്‍ നടപടികള്‍ ഒരു സമൂഹത്തിനെതിരെയല്ലെന്നും നിയമം അനുസരിക്കുന്നവര്‍ക്ക് പേടിക്കേണ്ടതില്ലെന്നും , എന്നാല്‍ നിയമത്തില്‍ വിശ്വസിക്കാത്തവര്‍ക്കും നിയമത്തിന് അതീതരാണെന്ന് കരുതുന്നവരും പേടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ പോകാന്‍ അനുവദിക്കാതെ ശല്യപ്പെടുത്തുന്നവരില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷപെടുത്തുന്നതിനാണ് പൂവാലവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. പാര്‍ക്കില്‍ ഒന്നിച്ചിരിക്കുന്നവര്‍ക്കുനേരെയും ഒന്നിച്ചുനടക്കുന്നവര്‍ക്കുനേരെയും ഉണ്ടാകുന്ന ക്രമിനല്‍ നടപടികള്‍ തടയുന്നതിനുവേണ്ടിയുമാണ് പൂവാലവിരുദ്ധ സ്‌ക്വാഡ് എന്നും ആദിത്യനാഥ് വ്യക്തമാക്കി.

Top