ആ കണ്ണീര് പിണറായി കാണില്ല: പിന്‍വാതില്‍ നിയമനത്തിൽ ചെന്നിത്തല

Ramesh chennithala

പാലക്കാട്: പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം ലഭിക്കാത്ത ഒട്ടേറെപ്പേരുടെ അവസ്ഥയുടെ നേർക്കാഴ്ചയാവുകയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കുവച്ചതോടെ ചിത്രം രാഷ്ട്രീയ ആയുധമായി.

സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധത്തിൽ സംസാരിച്ചശേഷം സങ്കടം കൊണ്ട് കരയുന്ന ലയ എന്ന യുവതിയുടെ ചിത്രമാണ് ചെന്നിത്തല പങ്കുവച്ചത്.

മൂന്നു ലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി നടന്നിട്ടുള്ളതെന്നും ഇതിന്റെ അർഥം മൂന്നുലക്ഷം ചെറുപ്പക്കാർക്ക് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നും ചെന്നിത്തല സമൂഹ മാധ്യമത്തിൽ കുറിച്ചു.

Top