370 ാം അനുഛേദം റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് രാംദാസ് അത്താവാലെ

ramdas-athewale

ഷില്ലോംഗ് : ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം അനുഛേദം റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കശ്മീര്‍ ജനത സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കശ്മീരില്‍ വികസനം വരണം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ഒരു നാള്‍ പാക് അധീന കശ്മീരും ഏറ്റെടുക്കണം. അതാണ് ആഗ്രഹമെന്നും അത്തെവാലെ വ്യക്തമാക്കി.

ഷില്ലോംഗില്‍ താല്‍ക്കാലിക അധ്യാപകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അത്താവാലെ. സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 ാം വകുപ്പ് റദ്ദാക്കാന്‍ ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും അത്തെവാലെ അഭിനന്ദിക്കുകയും ചെയ്തു.

Top