തൂത്തുക്കുടി വെടിവെപ്പ് കേസ് ; ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി

thoothukudi

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ചെമ്പു സംസ്‌കരണശാല പൂട്ടാനാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തില്‍ പ്രക്ഷോഭകരെ പൊലീസ് വെടിവെച്ച് കൊന്ന കേസ് ക്രൈം ബ്രാഞ്ച് -ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സി.ബിസി.ഐ.ഡി) കൈമാറി. തമിഴ്‌നാട് ഡി.ജി.പി ടി.കെ രാജേന്ദ്രനാണ് സി.ബിസി.ഐ.ഡിക്ക് കേസ് കൈമാറി ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാദത്തിനും വലിയ പ്രക്ഷോഭത്തിനും കാരണമായ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കൂടാതെ രണ്ടാം പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ സ്ഥലം അനുവദിച്ച നടപടി സര്‍ക്കാര്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.

Top