തൂത്തുക്കുടി വെടിവെപ്പ് നടത്തിയതിന്റെ സാഹചര്യം എന്തായിരുന്നുവെന്ന് മദ്രാസ് ഹൈകോടതി

madras-highcourt

ചെന്നൈ: തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാറിനോട് വിശദീകരണം തേടി. വെടിവെപ്പ് നടത്തിയതിന്റെ സാഹചര്യം എന്തായിരുന്നുവെന്ന് വിശദീകരിക്കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ജൂണ്‍ ആറിനകം വിശദീകരണം നല്‍കണമെന്നാണ് കോടതി ഉത്തരവ്.

തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നുവെന്നും അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലായിരുന്നു. സമരത്തിന്റെ നൂറാം ദിവസം പ്ലാന്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവം വിവാദമായതോടെ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Top