തൂത്തുക്കുടി കസ്റ്റഡി മരണം: സിബിഐ അന്വേഷണ സംഘത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫലം പോസിറ്റിവായതിനെ തുടര്‍ന്ന് ഇവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശിച്ചു.

കഴിഞ്ഞദിവസമാണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. സിബിഐ കസ്റ്റഡിയിലുള്ള പോലീസുകാരായ മുത്തുരാജ്, മുരുകന്‍ എന്നീ പ്രതികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top