സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടിയതില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഹരിത ട്രൈബ്യൂണിലിന്റെ നോട്ടീസ്

ചെന്നൈ: തുത്തൂക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടിയതില്‍ തമിഴ്‌നാട് സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നോട്ടീസ്. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം തന്നെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

പ്ലാന്റ് അടച്ചു പൂട്ടിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. ഹരിത ട്രൈബ്യൂണല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് ജാവദ് റഹിംമാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

പ്ലാന്റ് അടച്ച നടപടി സ്റ്റേ ചെയ്യാനാകില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. വേദാന്ത ഗ്രൂപ്പിന്റെ ഹര്‍ജി ജൂലൈ 18ന് വീണ്ടും ട്രൈബ്യൂണല്‍ പരിഗണിക്കുന്നതാണ്.

Top