തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി അടച്ചു പൂട്ടുവാന്‍ ഉത്തരവ്

thoothukkudi

തമിഴ്‌നാട്: തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂുപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി അടച്ചു പൂട്ടുവാന്‍ ഉത്തരവ്.
കമ്പനിയുടെ വിപുലീകരണം തടയണമെന്ന ആവശ്യമുന്നയിച്ച് മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പൊലീസ് വെടിവെച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു

നിരോധനാജ്ഞ ലംഘിച്ച സമരക്കാര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്. പൊലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. സംഘര്‍ഷത്തിനിടയില്‍ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മേഖലയില്‍ അഞ്ചിലേറെ പേര്‍ ഒത്തുചേരരുതെന്നും പൊതു സമ്മേളനങ്ങളോ ജാഥകളോ നടത്താന്‍ പാടില്ലെന്നും 144ാം വകുപ്പു പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ലംഘിച്ച് നടത്തിയ പ്രകടനമായിരുന്നു പൊലീസ് തടഞ്ഞത്.

Top