തൂത്തുക്കുടി വെടിവെയ്പ്പ്; സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് മദ്രാസ് ഹൈക്കോടതി

madras-highcourt

ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് മദ്രാസ് ഹൈക്കോടതി. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം ഉയര്‍ന്ന് വന്നത്. ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ആരാണ് ഉത്തരവിട്ടതെന്നും സംഭവത്തിനിടയില്‍ എന്തൊക്കെ അതിക്രമങ്ങളാണ് നടന്നതെന്നും തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. നിലവില്‍ സിബിസിഐടിയാണ് കേസ് അന്വേഷിക്കുന്നത്.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

Top