ചൈനീസ് കമ്പനിയായ ഷവോമിയെ കീഴടക്കാന്‍ ഫ്രാന്‍സ് കമ്പനിയായ തോംസണ്‍. രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിതരണ കമ്പനിയായ തോംസണ്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ മൂന്നു സ്മാര്‍ട് ടിവികളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
32, 40, 43 ഇഞ്ച് വേരിയന്റുകളാണ് തോംസണ്‍ അവതരിപ്പിച്ചത്. 32 ഇഞ്ചിന്റെ എല്‍ഇഡി സ്മാര്‍ട് ടിവി വില 13,499 രൂപയാണ്. 40 ഇഞ്ചിന്റെ എല്‍ഇഡി സ്മാര്‍ട് ടിവി 19,999 രൂപയ്ക്കും 43 ഇഞ്ചിന്റേതിന് 27,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.
20 W സ്പീക്കര്‍ ഔട്പുട്, അള്‍ട്ര എച്ച്ഡി–4എക്‌സ് ഡിസ്‌പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിള്‍, 1.4GHz ഡ്യുവല്‍ കോര്‍ കോര്‍ട്ടക്‌സ്–എ53 പ്രോസസര്‍, 1ജിബി റാം, 8 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 40 ഇഞ്ച്, 32 ഇഞ്ച് വേരിയന്റിലെ ഒഎസ് ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ്. രണ്ടിലും 1ജിബി റാം, 8 ജിബി സ്റ്റോറേജുണ്ട്.