തോമസ് ഉണ്ണിയാടനെ കേരള കോണ്‍ഗ്രസ്-എമ്മില്‍ നിന്നും പുറത്താക്കിയെന്ന് ജോസ് കെ. മാണി വിഭാഗം

തൃശൂര്‍: കേരള കോണ്‍ഗ്രസ്-എമ്മില്‍ നിന്നും മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടനെ പുറത്താക്കിയെന്ന് ജോസ് കെ. മാണി വിഭാഗം. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.കുര്യാക്കോസിനെയും പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ ജോസ് വിഭാഗം പുറത്താക്കിയിട്ടുണ്ട്. പി.ജെ.ജോസഫ് വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ നടത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി.

കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട്-എം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സജി മഞ്ഞക്കടമ്പിലിനെ പുറത്താക്കിയതായി ജോസ് കെ. മാണി വിഭാഗം അറിയിച്ചിരുന്നു. സാജന്‍ തൊടുകയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തതായി ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയിരുന്നു.

നിലവില്‍ സജി മഞ്ഞക്കടമ്പില്‍ പി.ജെ. ജോസഫിനൊപ്പമാണ്. ഇതാണ് പുറത്താക്കലിന് വഴിവച്ചത്. എന്നാല്‍ ആള്‍ക്കൂട്ടം ചെയര്‍മാനെ തെരഞ്ഞെടുത്തത് പോലെയുള്ള തീരുമാനമാണ് ഇതുമെന്ന് പി.ജെ ജോസഫ് പരിഹസിച്ചു.

Top