അഭയ കൊലക്കേസ് പ്രതി ഫാ.തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍ അനുവദിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. കോവിഡ് വര്‍ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയിലിലെ ഹൈപവര്‍ കമ്മിറ്റി 90 ദിവസം പരോള്‍ അനുവദിച്ചത്. തുടര്‍ന്ന്, കഴിഞ്ഞ ദിവസം പ്രതി ഫാ. തോമസ് കോട്ടൂര്‍ ജയിലില്‍ നിന്നിറങ്ങി.

ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാര്‍, ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ കൂടെയാണ് അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്.

 

Top