കെഎസ്ആര്‍ടിസിയെ നഷ്ടമില്ലാതെ നിലനിര്‍ത്താനുള്ള പാക്കേജിന് ലക്ഷ്യമിടുകയാണെന്ന് ധനമന്ത്രി

thomas-Issac

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്ന് വാഗ്ദാനം നല്‍കുന്നില്ലെങ്കിലും നഷ്ടമില്ലാതെ നിലനിര്‍ത്താന്‍ വലിയൊരു പാക്കേജിന് സര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയ്ക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞു.

1507 കോടി നല്‍കിയിട്ടും പെന്‍ഷന്‍ കൊടുക്കാന്‍ പോലും ഇനിയും മാനേജ്‌മെന്റിന് കഴിയുന്നില്ല. മാനേജ്‌മെന്റ് നടത്തിപ്പില്‍ മാറ്റം വരുത്തുക മാത്രമാണ് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന് അധികബാധ്യത ഏറ്റെടുക്കേണ്ടി വരുമെങ്കിലും ബാങ്കുകളില്‍ നിന്ന് വായ്പ തരപ്പെടുന്നതിലെ തടസങ്ങള്‍ നീക്കി പ്രശ്‌നം പരിഹരിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ധനമന്ത്രി ലക്ഷ്യം വെയ്ക്കുന്നത്.

Top