ജി എസ് ടി വിലക്കയറ്റത്തിന് കാരണമായതായി തോമസ് ഐസക്

thomas-isaac

തിരുവനന്തപുരം: ജി എസ് ടി വിലക്കയറ്റത്തിന് വഴിവെച്ചതായി ധനമന്ത്രി തോമസ് ഐസക്.

ജി എസ് ടി കയറ്റുമതി മേഖലയെ പ്രതീകൂലമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില ആദ്യം ജി എസ് ടിയില്‍ ഉള്‍പ്പെടുത്തട്ടെയെന്നും, ജി എസ് ടി കൗണ്‍സില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ധനമന്ത്രി അറിയിച്ചു.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാതെ ജിഎസ്ടി നടപ്പാക്കിയതാണ് ഈ തിരിച്ചടിക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top