ബജറ്റില്‍ കേരളത്തെ മുന്നോട്ടു കൊണ്ടു പോവാനുള്ള പദ്ധതികള്‍ ഉണ്ടാവും: തോമസ് ഐസക്

thomas issac

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന ആദ്യ ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ജനപ്രിയം മാത്രമല്ല പകരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഊന്നല്‍ നല്‍കിയുള്ളതാവും ബജറ്റെന്ന് തോമസ് ഐസക്ക് പറഞ്ഞു.

‘പ്രളയത്തിലെ കൂട്ടായ്മയും കാര്യക്ഷമതയും പല പദ്ധതികളിലും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പുതിയ പരിസ്ഥിതി അവബോധം വേണം. അതിവേഗത്തില്‍ മുന്നോട്ടു പോവാന്‍ ആധുനികവത്കരണം വേണം. അതിനായി നൂതന സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിക്കും. പ്രളയത്തില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് കൂട്ടായമയും കാര്യക്ഷമതയുമാണ്. എല്ലാ പദ്ധതികളും ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയാണ്. ബജറ്റുകളില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ബജറ്റാണ് ഈ വര്‍ഷത്തേത് അത്ര വലിയ സാമ്പത്തിക വെല്ലുവിളിയാണ് കേരളം നേരിടുന്നത്’- തോമസ് ഐസക്ക് പറഞ്ഞു.

Top