കിഫ്ബിയിലെ ഐടി റെയ്ഡ്; ശുദ്ധ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയില്‍ നടത്തിയ ആദായ നികുതി വകുപ്പ് പരിശോധന ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. ആദായ നികുതി വകുപ്പിന് ആവശ്യമുള്ള എല്ലാ രേഖകളും നല്‍കിയതാണെന്നും ഇനിയും ചോദിച്ചാല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ നാടകം കളി അവസാനിപ്പിക്കണമെന്നും തോമസ് ഐസക് പറഞ്ഞു

കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്.

ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്ന് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

 

Top