കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിംഗ് ഉണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി തോമസ് ഐസക്ക്

thomas-issac

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ പ്രതിപക്ഷത്തിനുള്ള മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കിഫ്ബി സുതാര്യമാണെന്നും കിഫ്ബിക്ക് സ്റ്റാറ്റിയൂട്ടറി ഓഡിറ്റിംഗ് ഉണ്ടെന്നുമാണ് തോമസ് ഐസക്ക് വ്യക്തമാക്കിയിരിക്കുന്നത്.

കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിംഗ് ഉണ്ട്. 14(1) പ്രകാരമാണ് ഓഡിറ്റ് നടക്കുന്നത്. എന്നാല്‍ ഇതൊന്നും മനസിലാക്കാതെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം, തോമസ് ഐസക്ക് പറഞ്ഞു.

ഇന്റേണല്‍ ഓഡിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഉള്ള സ്ഥാപനമാണിത്. എല്ലാ കണക്കുകളും നിയമസഭയില്‍ വെയ്ക്കും, തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

കെഎസ്ഇബി അടക്കമുള്ള കിഫ്ബി പദ്ധതികളില്‍ വന്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.

Top