സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; ധനമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം

THOMAS ISSAC

തിരുവനന്തപുരം: വിവാദ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടിനൊപ്പം ധനമന്ത്രിയുടെ വിമര്‍ശനവും നിയമസഭയില്‍ വച്ചിട്ടുണ്ട്. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിഎജി എഴുതിച്ചേര്‍ത്തു എന്ന് ധനമന്ത്രിയുടെ പ്രസ്ഥാവനയില്‍ ആരോപിക്കുന്നു.

സിഎജി എക്‌സിറ്റ് മീറ്റിന്റെ യോഗനടപടിക്കുറിപ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. സാധാരണ ഗതിയില്‍ ഇത് ലഭിക്കേണ്ടതാണ്. അത് സിഎജിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നും ധനമന്ത്രി പ്രസ്ഥാവനയില്‍ വിശദീകരിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അനുമതിയോട് കൂടിയാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും തോമസ് ഐസക്ക് വ്യക്തമാക്കുന്നു. അതേസമയം, ധനമന്ത്രി തോമസ് ഐസക്ക് സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി പരസ്യപ്പെടുത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു.

Top